ബാലതാരമായി എത്തുകയും തെന്നിന്ത്യയിലെ താര റാണിയായി മാറുകയും ചെയ്ത അഭിനേത്രിയാണ് ഖുശ്ബു. സിനിമാ- സീരിയല്‍ രംഗങ്ങളില്‍ ഇപ്പോഴും സജീവമായ താരത്തിന്റെ ചിത്രങ്ങളോ സീരിയലുകളോ കാനാരില്ലെന്നു തുറന്നു പറയുകയാണ് ഖുശ്ബുവിന്റെ മകള്‍ അനന്ദിത സുന്ദര്‍.
അങ്കിതയുടെ വാക്കുകള്‍ ഇങ്ങനെ..” അമ്മ അഭിനയിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ഇല്ലെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ ചീത്ത പറയാറാണ് പതിവ്. നടി എന്നതിലുപരി അവര്‍ എനിയ്ക്ക് അമ്മയാണ്. അമ്മ അഭിനയിച്ച ചിത്രങ്ങളായ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള താന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനനില്‍ അമ്മയും കമല്‍ഹാസനുമായിട്ടുളള റൊമാന്റിക് രംഗമുണ്ട്. അതു കാണുമ്പോള്‍ വല്ലാതെ ആവാറുണ്ട്. താന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ അത്. തനിയ്ക്ക് ഇതൊന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്യും.’ എന്നാല്‍ അച്ഛന്റേ കാര്യത്തില്‍ തനിയ്ക്ക് അങ്ങനെയല്ലെന്നും അനന്ദിത കൂട്ടിച്ചേര്‍ക്കുന്നു.
നിര്‍മ്മാതാവും നടനുമായ സുന്ദര്‍ ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. അച്ഛന്‍ അഭിനയിക്കുമ്പോള്‍ അത് കേവലം ഒരു കഥാപാത്രം മാത്രമാണ്. എന്നാല്‍ അമ്മയുടെ കാര്യത്തില്‍ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നും അനന്ദിത വ്യക്തമാക്കി
Post Your Comments