തെന്നിന്ത്യന്‍ യുവനടി സയേഷയുമായുള്ള വിവാഹവാര്‍ത്ത പ്രണയ ദിനത്തില്‍ നടന്‍ ആര്യ ആരാധകരോട് പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് പ്രണയ വിവാഹമല്ലെന്നു തുറന്നു പറയുകയാണ് സയേഷയുടെ അമ്മ ഷഹീന്‍ ബാനു.
ഗജനികാന്ത് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും പ്രണയത്തിലായി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്ന് ഷഹീന്‍ പറയുന്നു. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം സമ്മതിക്കുകയായിരുന്നുവെന്നും ഷഹീന്‍ ബാനു വ്യക്തമാക്കി. നടന്‍ ദിലീപ് കുമാറിന്റെ ബന്ധുകൂടിയാണ് സയേഷ
Post Your Comments