GeneralKollywoodLatest NewsTV Shows

യുവനടിയുടെ ആത്മഹത്യക്ക് പിന്നില്‍ കാമുകന്റെ പീഡനം; തെളിവുകള്‍ പുറത്ത്!!

തെന്നിന്ത്യന്‍ യുവനടിയുടെ ആത്മഹത്യക്ക് കാരണം കാമുകന്റെ പീഡനം. സീരിയലുകളില്‍ വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് നടി യഷികയെയാണ് കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മോഹന്‍ബാബു എന്ന കാമുകനൊപ്പമാണ് യഷിക താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയനൈരാശ്യത്തെ തുടര്‍ന്നാവാം ആത്മഹത്യ ചെയ്തതെന്ന് പൊളിക് അറിയിച്ചിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ . മരണത്തിനു മുന്പ് താരം വാട്സ് ആപ്പ് വഴി അമ്മയ്ക്ക് അയച്ച ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിരിക്കുകയാണ്.

മോഹന്‍ ബാബുവിനൊപ്പമുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ട് പോകുന്നില്ലെന്നെന്നും അദ്ദേഹം തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും നടി കുറിപ്പില്‍ പറയുന്നു.” വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിന് താല്‍പര്യപ്പെടുന്നില്ല. ഞാന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞിട്ട് അവനുള്ള ശിഷ കൊടുക്കണം” യഷിക അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ കുറിക്കുന്നു. താരം ആത്മഹത്യ ചെയ്തതോടെ ഒളിവിലാണ് മോഹന്‍ബാബു.

shortlink

Related Articles

Post Your Comments


Back to top button