മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സന്തോഷ് ശശിധരന്‍. മൂന്നുമണി എന്ന പരമ്പരയിലെ മനസിജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സന്തോഷ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നു. 10–ാം ക്ലാസില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസുകാരിയും തമ്മിലുള്ള പൊരിഞ്ഞ പ്രണയം ഉണ്ടായെങ്കിലും അത് പതിനാറ് നിലയിൽ പൊട്ടിയതോടെ ഇനി പ്രണയമേ വേണ്ട എന്നു ദൃഢപ്രതിജ്ഞ എടുത്തിരുന്നതായി സന്തോഷ പറയുന്നു. കൂടാതെ പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പോൾ പലരോടും ഇഷ്ടം തോന്നിയെങ്കിലും പ്രേമിക്കാൻ ധൈര്യമില്ലായിരുന്നുവെന്നും എന്നാല്‍ പതിനഞ്ച് കൊല്ലം മുമ്പ്, ഒരു സുഹൃത്തുമൊന്നിച്ച് തിരുവനന്തപുരത്തെ ഒരു എൻട്രൻസ് കോച്ചിങ് ക്യാംപിൽ പോവാൻ ഇടയായതെന്നും ദേവിയെ കണ്ടുമുട്ടിയതും സന്തോഷ് പ്രണയ ദിനത്തില്‍ ഒരു മാധ്യമത്തിനോട് പങ്കുവച്ചു.
”അവിടെ വച്ച് ഒരു മിന്നായം പോലെയാണ് ദേവിയെ കാണുന്നത്. കണ്ടപ്പഴേ എന്തിനെന്നറിയാത്ത ഒരു ആന്തൽ മനസ്സിലുണ്ടായി. ‘ഇതാണ് എൻറ ആൾ’ എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ. ഒരു വിധം പേരൊക്കെ സംഘടിപ്പിച്ചു. പക്ഷേ, പിന്നീട് ദേവിയെ കണ്ടിട്ടേയില്ല.എങ്ങനെ കാണും എന്ന ചിന്ത മനസ്സിനെ അസ്വസ്ഥതപ്പെടുത്തി. അന്നും ഇന്നും ഞാൻ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചയും നിയമസഭയ്ക്ക് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ പോവാറുണ്ട്. ഒരു വ്യാഴാഴ്ച അവിടെ വച്ച് അവിചാരിതമായി ദേവിയെ കണ്ടു.
പിന്നീട്, മിക്ക വ്യാഴാഴ്ചകളിലും അവിടെ വച്ച് ദേവിയെ കാണാൻ തുടങ്ങി. എന്നാൽ ഇഷ്ടം പറയാനുള്ള ധൈര്യമില്ലായിരുന്നു. ഒരു തവണ ചിരിച്ച് കാണിച്ചപ്പോൾ പുച്ഛം നിറഞ്ഞ നോട്ടം ആയിരുന്നു മറുപടി. അതോടെ വാശിയായി. ആറു മാസം പുറകെ നടന്നു. ഒടുക്കം വഴുതക്കാട്ടുള്ള ഗണപതി അമ്പലത്തിൽ വച്ച് ഇഷ്ടം തുറന്നു പറഞ്ഞു. എന്നെ ഞെട്ടിച്ചുകൊണ്ടു പോസിറ്റീവായ മറുപടിയും കിട്ടി. പിന്നെ, അഞ്ചു വർഷം നീണ്ട പ്രണയം. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പത്ത് വർഷം ആവുന്നു.”
Post Your Comments