മലയാള സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ശ്യാം പുഷ്കരന് തന്റെ രചനയിലൂടെ മികച്ച സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു കൊണ്ട് മുന്നേറുകയാണ്, തിയേറ്ററില്‍ പ്രദര്‍ശന വിജയം തുടരുന്ന കുമ്പളങ്ങി നൈറ്റ്സ് തന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ ശ്യാം പുഷ്കരന് മികവുള്ള എഴുത്തുകാരനെന്ന നിലയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.
കെജി ജോര്‍ജ്ജിന്റെ വ്യത്യസ്ത ജോണറിലുള്ള സിനിമകളാണ് തന്റെ പാഠങ്ങളെന്നും, ഓരോ സിനിമകളുടെയും ത്രെഡ് മനപൂര്‍വം മാറ്റി മാറ്റി പരീക്ഷിക്കാറുണ്ടെന്നും ശ്യാം പുഷ്കരന് പറയുന്നു.
“ഒരു ഫാമിലി ഡ്രാമ എഴുതാന്‍ ആഗ്രഹം തോന്നിയപ്പോഴാണ് കുമ്പളങ്ങി ആലോചിച്ചത്, ഒരു പ്രണയ ചിത്രം മലയാളത്തിനു സമ്മാനിക്കണമെന്നു തോന്നിയപ്പോള്‍ മായനദി എന്ന ചിത്രം എഴുതി, ക്വാളിറ്റിയുള്ള വാണിജ്യ സിനിമകള്‍ സൃഷ്ടിക്കുക എന്ന ചര്‍ച്ചയിലൂടെയായിരുന്നു സാള്‍ട്ട്&പെപ്പര്‍ എന്ന ചിത്രം വികസിച്ചത്, മഹേഷിന്റെ പ്രതികാരം പോലെയുള്ള സിനിമകള്‍ ഡ്രാമ സ്റ്റൈല്‍ പോലെ തന്നെയാണ് എഴുതുന്നത്, ഫഹദ് ഫാസിലിനെ പോലെയുള്ള ആര്‍ട്ടിസ്സ്റ്റുകള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അത് റിയലിസത്തിലേക്ക് വഴിമാറുന്നതാണ്”, റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സില്‍ സംസാരിക്കവേയാണ് ശ്യാം പുഷ്കരന് തന്റെ പുതിയ സിനിമയായ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ചും തന്റെ മറ്റു ചിത്രങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.
Post Your Comments