കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ശബരിമലയിലെ സ്ത്രീപ്രവേശനം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായിരുന്നു. വാദപ്രതിവാദങ്ങള്‍ നടക്കുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി പൃഥ്വിരാജ്. സ്ത്രീകള്‍ക്ക് പോകാന്‍ മറ്റ് ക്ഷേത്രങ്ങള്‍ ഉണ്ടല്ലോയെന്നും ശബരിമലയെ വെറുതെ വിട്ടുകൂടേയെന്നും പൃഥ്വിരാജ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു
‘ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?’ പൃഥ്വിരാജിന്റെ വാക്കുകള്‍.
‘പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണ് മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ഥിക്കും. പള്ളികളിലും പോകും’, തന്റെ വിശ്വാസങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു
(കടപ്പാട്: വനിത)
Post Your Comments