
പ്രണയദിനത്തില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് യുവ നടിയും മുന്‍ നടിയും മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്. ഇന്‍സ്റ്റഗ്രാമില്‍ കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം പ്രണയം വെളിപ്പെടുത്തിയത്. റോണക് ഷാ എന്നാണ് കാമുകന്റെ പേര്.
‘എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് പാര്‍വതി തന്റെ കാമുകന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കുറച്ചു കാലമായി പ്രണയത്തിലാണ്. 2008 ല്‍ മിസ് ഇന്ത്യ പട്ടം നേടിയതോടെ ശ്രദ്ധിക്കപ്പെട്ട പാര്‍വതി മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോള്‍ തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
താരത്തിന് ആശംസകള്‍ നേര്‍ന്നു ആരാധകര്‍ രംഗത്തെത്തി.
Post Your Comments