തിയറ്ററുകള്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പി എസ് സുരാജ്. താരത്തിന്റെ ആദ്യം ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ‘‘കുട്ടിക്കു ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വാസമില്ലല്ലേ’’ എന്ന രസകരമായ ഡയലോഗ് തന്റെ ജീവിതവുമായി ബന്ധമുള്ളതാണെന്ന് പറയുകയാണ് സുരാജ്.
പ്രണയത്തിൽ സൗന്ദര്യമല്ല, മാനസികമായ അടുപ്പമാണ് പ്രധാനമെന്ന് പറഞ്ഞുകൊണ്ട് പാലക്കാടുകാരി മഞ്ജുവിനെ സ്വന്തമാക്കിയ കഥ പങ്കുവയ്ക്കുകയാണ് താരം. ഒരു ആൽബത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് പാലക്കാട്ട് പോയപ്പോഴാണ് സുരാജ് മഞ്ജുവിനെ പരിചയപ്പെട്ടതും ആ പരിചയം പ്രണയമായി വളർന്നതും. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘‘ഇഷ്ടത്തിലായെങ്കിലും അവളുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. നമ്മൾക്ക് കാണാൻ വലിയ ലുക്കില്ല. കാശുമില്ല. അവളാണെങ്കിൽ മൊഞ്ചത്തി. ജാതി വ്യത്യാസവും പ്രശ്നമായിരുന്നു. പക്ഷേ, അവൾ ഉറച്ചു നിന്നതിനാൽ എതിർപ്പു പ്രശ്നമായില്ല. പാലക്കാട് പോയി വിളിച്ചു ബസിൽ കയറ്റിക്കൊണ്ടുവന്നു. അമ്പലത്തിൽ താലികെട്ടി. അടുത്തൊരു ഹാളിൽ വിരുന്നുമൊരുക്കി. ആദ്യത്തെ കുഞ്ഞൊക്കെ ആയിക്കഴിഞ്ഞപ്പോൾ എന്റെ വീട്ടുകാർ തന്നെ അവളുടെ വീട്ടുകാരുമായി സംസാരിച്ചു. അതോടെ പ്രശ്നങ്ങളൊക്കെ മാറി. ഇപ്പോൾ ആ വീട് എന്റെയും വീടാണ്. സന്തോഷമായങ്ങനെ പോകുന്നു.”
തന്റെ ചിത്രം പുറത്തിറങ്ങിയപ്പോള്‍ നാട്ടിലെ തിയറ്ററിനു സമീപം അവിടെയുള്ളവര്‍ ഫ്ലെക്സ് ബോർഡൊക്കെ വച്ചത്തിന്റെ സന്തോഷത്തിലാണ് സുരാജ്.
Post Your Comments