സിനിമ വ്യവസായത്തിന് വലിയ വെല്ലുവിളിയാണ് വ്യാജ പതിപ്പുകള്‍ വ്യാപകമാകുന്നത്. ഒരു ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റ്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ഇപ്പോള്‍ വ്യാപകമാവുകയാണ്. വ്യാജ പതിപ്പ് ഇറക്കുന്നവര്‍ക്ക് അഡാര്‍ പണിയുമായി ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
സിനിമയുടെ വ്യാജ പകർപ്പ് പ്രദർശിപ്പിക്കുന്ന 4635 വെബ്സൈറ്റുകൾ തടയാൻ 38 ഇന്റർനെറ്റ് സേവനദാതാക്കള്‍ക്ക് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഡാര്‍ ലവ് എന്ന ചിത്രത്തിന്‍റെ നിര്‍മ്മത്താക്കളായ ഔസേപ്പച്ചന്‍ മൂവി ഹൗസ് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജ് എം സുന്ദരത്തിന്റെ വിധി.
ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ വിജയന്‍ സുബ്രഹ്മണ്യം വ്യാജ പതിപ്പുകള്‍ ഇറക്കി സിനിമയ്ക്ക് വെല്ലുവിളിയാകുന്ന സൈറ്റുകളുടെ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 4635 വെബ്സൈറ്റുകൾ തടയാന്‍ കോടതിയുടെ നിര്‍ദ്ദേശം.
Post Your Comments