നായികയായും സഹതാരമായും തിളങ്ങുന്ന നടിയാണ് ലെന. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഈ താരം പലപ്പോഴും ആരാധകരെ ഞെട്ടിച്ചത് അമ്മ വേഷങ്ങളിലൂടെയാണ്. പൃഥ്വിരാജ്, ദുല്ഖര്‍ തുടങ്ങി യുവതാരങ്ങളുടെ അമ്മ വേഷത്തില്‍ എത്തുന്ന ലെന ഇത്തരം അമ്മ വേഷങ്ങളില്‍ തന്നെ ആശങ്കപ്പെടുത്തിയത് ആര്‍ എസ് വിമല്‍ ഒരുക്കിയ എന്ന് നിന്‍റെ മൊയ്തീനിലെ വേഷമായിരുന്നുവെന്നു പറയുന്നു.
പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നു ലെന അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി തന്നെ സമീപിച്ചപ്പോള്‍ പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത് എന്നാണ് ചിന്തിച്ചതെന്നു താരം തുറന്നു പറയുന്നു. ലെനയുടെ വാക്കുകള്‍ ഇങ്ങനെ… ‘എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിമല്‍ എന്‍റെ അടുത്ത് എത്തി ക്യാരക്ടര്‍ പറഞ്ഞു. പാത്തുമ്മ എന്നാണ് കഥാപാത്രത്തിന്‍റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്.’
‘അല്ല ഇത് നിങ്ങള് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കുകയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്. പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ?, അത് ആദ്യം എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നണമല്ലോ. സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് തനിക്ക് സമാധാനമായത്’.- ലെന പറയുന്നു
Post Your Comments