GeneralKollywoodLatest News

ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ താല്‍പര്യമില്ല; ആര്യയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നു യുവനടി

തെന്നിന്ത്യന്‍ യുവതാരം ആര്യയ്ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് നടി അബര്‍നദി. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

യുവ നടി സയേഷയുമായുള്ള വിവാഹ കാര്യം ആര്യ തന്നെ ആരാധകരോട് പങ്കുവച്ചു. അതിനു പിന്നാലെയാണ് എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെടുകയും ആര്യയേ ആത്രമേ വിവാഹം ചെയ്യൂ എന്ന് തുറന്നു പറയുകയും ചെയ്ത നടി അബര്‍ നദി ഇനി ആര്യയുടെ പേര് ചേര്‍ത്ത് തന്റെ വാര്‍ത്തകള്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

”ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. സായിഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സായിഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button