ഒരേ സമയം ചിത്രീകരിക്കുകയും ഒരേ സമയം റിലീസിന് എത്തുകയും ചെയ്ത മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആയിരം കണ്ണുകളും, രാജാവിന്റെ മകനും. ‘രാജാവിന്റെ മകന്‍’ മലയാള സിനിമയുടെ മഹാ വിജയമായപ്പോള്‍ സൈക്കോ മൂഡില്‍ പറഞ്ഞ ജോഷി മമ്മൂട്ടി ടീമിന്റെ ‘ആയിരം കണ്ണുകള്‍’ വലിയ ഫ്ലോപ്പ് ആയി മാറി.
സിനിമ ഇറങ്ങും മുന്‍പേയുള്ള ജ്യോതിഷന്റെ പ്രവചനം അസ്ഥാനാത്താക്കി കൊണ്ടായിരുന്നു രാജാവിന്റെ മകന്‍റെ കുതിപ്പ്. ഒരേ നിര്‍മ്മതാവ് തന്നെയാണ് ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിച്ചത്. ചിത്രീകരണം കഴിഞ്ഞു സിനിമയുടെ റീ റെക്കോര്‍ഡിംഗ് വേളയിലായിരുന്നു ജ്യോതിഷ പ്രവചനം. മ്യൂസിക് വിഭാഗത്തിലും, എഡിറ്റിംഗിന്‍റെ ണ്ടവിധത്തിലുള്ള ശ്രദ്ധ ആയിരം കണ്ണുകള്‍ എന്ന ചിത്രത്തിന് നല്‍കാനും കൂടുതല്‍ പണം മുടക്കി മ്യൂസിക് ഉള്‍പ്പടെയുള അതിന്റെ ടെക്നിക് വിഭാഗം മനോഹരമാക്കാനും ജ്യോതിഷന്‍ നിര്‍ദ്ദേശം നല്‍കി.
രാജാവിന്റെ മകന്‍ തരക്കേടില്ലാതെ വിജയിക്കുമെങ്കിലും ആയിരം കണ്ണുകള്‍ ചരിത്ര സിനിമയാകും എന്നായിരുന്നു പ്രവചനം, എന്നാല്‍ രാജാവിന്റെ മകന്‍ മലയാളത്തിന്റെ ട്രെന്‍സ് സെറ്റര്‍ ചിത്രമായപ്പോള്‍ ആയിരം കണ്ണുകള്‍ ആരും അറിയപ്പെടാത്ത മലയാള സിനിമയായി മാറി. രാജവിന്റെ മകന്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തപ്പോള്‍ ആയിരം കണ്ണുകള്‍ ഹിറ്റ് മേക്കര്‍ ജോഷിയുടെ ചിത്രമായിരുന്നു, രണ്ടു ചിത്രത്തിന്റെയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫായിരുന്നു.
കടപ്പാട് :സഫാരി ടിവി
Post Your Comments