
ഒരേ സമയം മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍ ചിത്രീകരണം നടക്കുന്നത് കൗതുകകരമായ കാര്യമല്ലെങ്കിലും ഒരേ സംവിധായകന്‍ തന്നെ ഒരേ സമയം ഈ രണ്ടു സൂപ്പര്‍ താര സിനിമകള്‍ ചെയ്യുന്നത് അപൂര്‍വ്വ സംഗതിയാണ്, അങ്ങനെയൊരു ഭാഗ്യമാണ് ഹിറ്റ് മേക്കര്‍ കെ.മധുവിന് ലഭിച്ചിട്ടുള്ളത്.
സിബിഐ പരമ്പരയുടെ രണ്ടാം ഭാഗമായ ‘ജാഗ്രത’ ഒരു വീടിന്റെ മുകളില്‍ ചിത്രീകരിക്കുകയും ശേഷം അതെ വീടിനു താഴെ മോഹന്‍ലാലിന്റെ ‘അധിപന്‍’ എന്ന സിനിമ ഷൂട്ട് ചെയ്യുകയും ചെയ്തു കൊണ്ടായിരുന്നു കെ.മധു അന്നത്തെ കാലത്തെ മോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത്.
മലയാളത്തിലെ ഒരു സംവിധായകര്‍ക്കും ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്നാണത്, രണ്ടു സൂപ്പര്‍ താരങ്ങളെ വച്ച് ഒരേ സമയം രണ്ടു ചിത്രങ്ങള്‍ ഒരേ ദിവസം ചിത്രീകരിക്കുക എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് കെ. മധു സിനിമാ ലോകത്തേക്കുള്ള തന്റെ ജൈത്ര യാത്ര തുടര്‍ന്നത്. 1989-ലായിരുന്നു രണ്ടു സിനിമകളും റിലീസ് ചെയ്തത്. ജാഗ്രതയായിരുന്നു ആദ്യം റിലീസിനെത്തിയത്. ജഗദീഷ് തിരക്കഥയെഴുതിയ അധിപന്‍ 89-അവസാനമാണ് പ്രദര്‍ശനത്തിനെത്തിയത്, ഈ രണ്ടു ചിത്രങ്ങളും വേണ്ടത്ര വിജയമായില്ല.
Post Your Comments