ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഓവിയ. മലയാളി കൂടിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎല്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാന രംഗങ്ങളും ഉള്‍ച്ചേര്‍ന്ന ട്രെയിലറിനെതിരെ വ്യാപക വിമര്‍ശനങ്ങളാണുയരുന്നത്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓവിയ.
ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറയുന്നത്.”ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെന്‍സര്‍ ചെയ്ത് പുറത്തിറക്കുന്ന 90 എംഎലിനായി കാത്തിരിക്കൂ. ഇപ്പോള്‍ ഇത് ആസ്വദിക്കൂ” ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഓവിയ കുറിച്ചു.
Post Your Comments