CinemaMollywoodNEWS

എനിക്ക് ഡ്രൈവിംഗ് അറിയില്ല, എന്‍എഫ് വര്‍ഗീസിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!

മലയാള സിനിമയിലെ പകുതിയിലേറെ വില്ലന്മാരും സ്വാഭാവികത കൈവിട്ടു ആര്‍ട്ടിഫിഷ്യലായി സ്ക്രീനിലെത്തിയിരുന്ന സമയത്തായാണ് നടന്‍ എന്‍എഫ് വര്‍ഗീസിന്റെ എന്ട്രി. വളരെ റിയലസ്റ്റിക്കായി പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എന്‍എഫ് വര്‍ഗീസ്‌ ആദ്യമായി ഒരു മുഴുനീള വേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ‘ആകാശദൂത്’.


‘ആകാശദൂത്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതും എന്‍എഫ് വര്‍ഗീസ്‌ സിനിമാ ലോകത്തെ അഭിനയ നിമിഷങ്ങളെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങി, മഹാനടന്മാരുടെ ഇടമായ സിനിമാ ലോകത്തില്‍ തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന ആത്മവിശ്വാസത്തോടെ എന്‍എഫ് വര്‍ഗീസ്‌ ആകാശദൂതിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കാന്‍, ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിന് മുന്നില്‍ ആവേശത്തോടെ ഇരുന്നു, കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ തലകുനിച്ചിരുന്നു കരയുകയായിരുന്നു എന്‍എഫ് വര്‍ഗീസ്‌, കാരണം ചിത്രത്തിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ലോറി ഓടിക്കാന്‍ അറിഞ്ഞിരിക്കണം, ഡ്രൈവിംഗ് പോലും വശമില്ലാതിരുന്ന എന്‍എഫ് ചിത്രത്തിന്റെ തിരക്കഥാകൃത്തിനോട് കാര്യം പറഞ്ഞു, ഈ വേഷം എനിക്ക് വേണം, സാര്‍ ഒരു അഞ്ചു ദിവസം എനിക്ക് തരൂ, ഞാന്‍ ഡ്രൈവിംഗ് പഠിച്ച് ലോറി ഓടിച്ചു അഞ്ചാം ദിവസം സാറിന്റെ മുന്നില്‍ വരാം, എന്നിട്ട് എനിക്ക് ഈ വേഷം നല്‍കിയാല്‍ മതി, എന്റെ അപേക്ഷയാണ് അതുവരെ മറ്റൊരാളെ ഇതിലേക്ക് കാസ്റ്റ് ചെയ്യരുത്. സംവിധായകനായ സിബി മലയില്‍ പോലും ഇതറിയരുത് കൃത്യം അഞ്ചാം ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിനെ ഞെട്ടിച്ചു കൊണ്ട് എന്‍എഫ് വര്‍ഗീസ്‌ ലോറി ഡ്രൈവ് ചെയ്തു അദ്ദേഹത്തിന് മുന്നിലെത്തി.

‘ആകാശദൂത്’ എന്ന ചിത്രത്തിലെ പാല്‍ക്കാരന്‍ കേശവന്‍ എന്‍എഫ് വര്‍ഗീസ്‌ എന്ന പുതുമുഖ നടന്റെ കയ്യില്‍ ഭദ്രമായിരുന്നു, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വില്ലനെ വെറുക്കുക എന്നതാണ് അയാളിലെ വിജയം, ആകാശദൂത് എന്ന ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും വെറുപ്പോടെ നോക്കിയ കഥാപാത്രമായിരുന്നു പാല്‍ക്കാരന്‍ കേശവന്‍.

കടപ്പാട് : ചരിത്രം എന്നിലൂടെ സഫാരി ടിവി

shortlink

Related Articles

Post Your Comments


Back to top button