CinemaMollywoodNEWS

ഈ സിനിമ എന്റെതാകണമെന്നില്ല, പക്ഷെ ലാലേട്ടന്‍റെ പിള്ളേര്‍ക്ക് തകര്‍ക്കാനുള്ളതുണ്ടാകണം!

റോഷന്‍ ആന്റ്രൂസ്- നിവിന്‍ പോളി ടീമിന്റെ ‘കായംകുളം കൊച്ചുണ്ണി’ മലയാള സിനിമയുടെ ചരിത്രത്തിലെ മികച്ച വിജയമായപ്പോള്‍ മോഹന്‍ലാല്‍ എന്ന താര പ്രഭാവം സിനിമയുടെ വിപണിയെ കാര്യമായ അളവില്‍ സഹായിച്ചിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ടായിരുന്നു ഇത്തിക്കര പക്കിയുടെ വരവ്, മോഹന്‍ലാല്‍ കൂടി സിനിമയില്‍ ചേര്‍ന്നതോടെ ചിത്രത്തിന്റെ ക്യാന്‍വാസ് വളരെ വലുതാകുകയും ചെയ്തു. പിന്നീടു മോഹന്‍ലാല്‍ എന്ന താര ബ്രാന്‍ഡ് വച്ചാണ് സിനിമ കൂടുതല്‍ പ്രമോട്ട് ചെയ്യപ്പെട്ടതും.

താന്‍ നായകനായ സിനിമയിലേക്ക് മോഹന്‍ലാല്‍ വരുന്നത് തന്റെ ഇമേജിനെ വലിയ അളവില്‍ ബാധിക്കുമെന്ന ആശങ്ക ഇല്ലാതെ നിവിന്‍ പോളി റോഷന്‍ എന്ന സംവിധായകനോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രം.

“ഈ സിനിമ എന്റെതാകണമേന്നില്ല, പക്ഷെ ലാലേട്ടന്റെ പിള്ളേര്‍ക്ക് തകര്‍ക്കാനുള്ളത് ഇതിലുണ്ടാകണം”


നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ ഇത്തിക്കര പക്കിയായി അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ പിന്മാറിയ സാഹചര്യത്തിലും തന്‍റെ വേഷത്തെക്കാള്‍ ഇത്തിക്കര പക്കി കൂടുതല്‍ കയ്യടി നേടട്ടെയെന്നായിരുന്നു നിവിന്‍ പോളി എന്ന നടന്റെ ആഗ്രഹം.

shortlink

Related Articles

Post Your Comments


Back to top button