GeneralLatest NewsMollywood

ആ വേഷം ഉപേക്ഷിക്കാന്‍ കാരണം വെളിപ്പെടുത്തി പൊന്നമ്മ ബാബു

നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൊന്നമ്മ ബാബു. വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊന്നമ്മ ബാബു ഒരു വേഷം ഉപേക്ഷിച്ചതില്‍ സങ്കടം തോന്നിയിരുന്നുവെന്നു തുറന്നു പറയുന്നു.

” ഏഷ്യാനെറ്റ് തുടങ്ങിയ സമയത്ത് സ്ത്രീ എന്ന ഒരു പരമ്പര ശ്യാം സുന്ദർ ഒരുക്കിയിരുന്നു. അതിനിടെ മണി ഷൊർണ്ണൂർ ആയിരുന്നു തന്നെ സീരിയലിലേക്ക് വിളിച്ചത്. എന്നാൽ എനിക്ക് സീരിയലിനോട് താത്പര്യം തോന്നാത്തതിനാൽ ആദ്യം ഞാൻ പോയിരുന്നില്ല. കൂടാതെ ആ സമയത്ത് എഴുപുന്ന തരകൻ, ചന്ദാമാമ എന്നിവയിൽ അഭിനയിക്കുകയായിരുന്നു ഞാൻ. എന്നാൽ ‘സ്ത്രീ’ പിന്നീട് ഹിറ്റായി. അതിലെ ശ്രദ്ധേയമായ വേഷം ചെയ്യാനാവാത്തതോർത്ത് ഏറെ സങ്കടം തോന്നി. അങ്ങനെയിരിക്കെയാണ് 150 എപ്പിസോഡൊക്കെ കഴിഞ്ഞ് വീണ്ടും മണി സാർ വിളിച്ചത്. വേലക്കാരിയുടെ വേഷമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. എന്നാൽ, മക്കളുമായി ആലോചിച്ചപ്പോൾ അവരാണ് പറഞ്ഞത് അമ്മ ആ വേഷം ചെയ്യണമെന്ന്. അങ്ങനെയാണ് സിദ്ദീഖിന്റെയും വിനയപ്രസാദിന്റെയും കൂടെ വേലക്കാരിയായി എത്തിയത്”. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button