ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിത്വത്തില്‍ നടന് മോഹന്‍ലാല്‍ എത്തുമെന്നരീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തമാണ്. ഈ അവസരത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോപ്പം ഒരേ വേദിയിലെത്തി മോഹൻലാലും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്.
ബിജെപി സ്ഥാനാർത്ഥിത്വചര്ച്ചകള് ചൂടുപിടിക്കുന്ന സമയത്ത് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിൽ മോഹന്‍ലാല്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പരിപാടിയില്‍ സംസാരിച്ച മോഹൻലാൽ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമർശിച്ചില്ല. ”കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താൻ ഉപാസിച്ചിട്ടുള്ളുവെന്നും” മോഹൻലാൽ പറഞ്ഞു.
Post Your Comments