
ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്തെ ഹരം കൊള്ളിച്ച നടിയായിരുന്നു തനൂജ മുഖർജി. എന്നാൽ സിനിമയിൽ നിന്ന് വിട പറഞ്ഞുവെങ്കിലും നടിയുടെ രണ്ടുപുത്രിമാരും സിനിമാ ലോകത്ത് സജീവമാണ്. തനൂജയുടെ മൂത്ത മകളാണ് ബോളിവുഡിലെ ഇഷ്ടനായിക കജോൾ. ഇളയപുത്രി തനിഷ മുഖർജിയും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മഞ്ഞുകാലത്ത് നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രം തനിഷ മുഖർജി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അഭിനന്ദനങ്ങൾ കൊണ്ട് ഇരുവരെയും മൂടുകയാണ് സമൂഹമാധ്യമങ്ങൾ. ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് മുഴുവന്‍ സമയ പിന്തുണയായി മക്കള്‍ എപ്പോഴുമുണ്ട്.
https://www.instagram.com/p/BtnDG7xFLTK/?utm_source=ig_embed
Post Your Comments