
മലയാളികള്‍ ഒരിക്കലും മറക്കാത്ത പ്രിയ ചിത്രമാണ് ഞാന്‍ ഗന്ധര്വ്വന്. പത്മരാജന് സമ്മാനിച്ച ഈ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് നിതീഷ് ഭരത്വാജ്. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ഗന്ധര്‍വ്വനു ആരാധകര്‍ ഏറെയാണ്.
കൊല്ലംകാരന് ശബരി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയിലേക്ക് എത്തിയിരിക്കുകയാണ് നിതീഷ്. മഹാഭാരതം ടെലിവിഷന്‍ സീരീസില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിന് പിന്നാലെ തന്നെതേടിയെത്തിയ ഗന്ധര്‍വന്റെ വേഷം ആദ്യം താന്‍ നിരസിച്ചുവെന്ന് നിതീഷ് പറയുന്നു. എന്നാല്‍ പിന്നീട് പത്മരാജനെന്ന പ്രതിഭയെ മനസിലാക്കിയപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന് മുന്നില്‍കണ്ടിരുന്നുവെന്ന് നിതീഷ് പറയുന്നു. മുതുകുളത്തെ തറവാട്ടില്‍ പുരുഷന്മാര്ക്ക് നാല്‍പത്തിയഞ്ചിനപ്പുറം ആയുസ്സില്ലെന്നു പത്മരാജന് പലപ്പോഴും പറയുമായിരുന്നുവെന്നും നിതിഷ് പങ്കുവച്ചു
Post Your Comments