മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. സീത എന്ന പരമ്പരയില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെങ്കിലും തന്റെ മനസ്സില്‍ അമ്പിളി ദേവിയോട് ഉണ്ടായിരുന്ന ഇഷ്ടം കൃത്യസമയത്ത് തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെ മറ്റു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടെണ്ടിവന്നുവെന്ന് ആദിത്യന്‍ പറയുന്നു. എന്നാല്‍ ജീവിതത്തിന്റെ വിഷമ ഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.
ആദ്യ വിവാഹത്തിലെ ചില പ്രശ്നങ്ങളില്‍ അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഒരു വ്യക്തി ഇടപെടുകയും തന്നെ ദ്രോഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആദിത്യന്‍ പറയുന്നു. മുന്‍ഭാര്യയുമായുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നുവെന്നും ആദിത്യന്‍ പങ്കുവച്ചു. തന്റെ മനസ്സിലെ ഇഷ്ടത്തെക്കുറിച്ച് അമ്പിളി ദേവിക്കും അറിയാമായിരുന്നുവെങ്കിലും അതിന് മുന്‍പ് തന്നെ ലോവല്‍ തന്റെ ഇഷ്ടം തുറന്നുപറയുകയും അമ്പിളി അതംഗീകരിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ താന്‍ പറഞ്ഞ് നടക്കുന്നുവെന്ന തരത്തില്‍ പല കാര്യങ്ങളെക്കുറിച്ചും പ്രചരിച്ചു. ഇതോടെയാണ് അമ്പിളി തന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അന്നത്തെ സംഭവങ്ങള്‍ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് മനസ്സിലായത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍ ലോവലുമായുള്ള ബന്ധം പിരിയുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. എന്തെങ്കിലും കാരണത്താല്‍ മകന്‍ നഷ്ടമായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് അന്ന് അമ്പിളി പറഞ്ഞിരുന്നതായി ആദിത്യന്‍ പറയുന്നു.
വിഷമഘട്ടത്തിലെല്ലാം താന്‍ പിടിച്ചുനിന്നത് മകനെക്കുറിച്ചോര്‍ത്തായിരുന്നുവെന്നും അവനെ നഷ്ടമായാല്‍ പിന്നെ ജീവിതം വേണ്ടെന്നുമായിരുന്നു അന്ന് മനസ്സിലെന്നും അമ്പിളി കൂട്ടിച്ചേര്‍ത്തു. അമ്മ പോയതോടെ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോഴാണ് താനും ആതമഹത്യയ്ക്കായി ശ്രമിച്ചുവെന്നും ആദിത്യന്‍ പറയുന്നു. ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതന്നെ ആശുപത്രിയിലേക്കെത്തിച്ച വാര്‍ത്ത അന്ന് പുറത്തുവന്നിരുന്നുവെന്നും ആ സമയത്ത് എല്ലാം അവസാനിപ്പിക്കാനാണ് തോന്നിയതെന്നും അതാണ് അത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും ആദിത്യന്‍ പങ്കുവച്ചു.
Post Your Comments