നിര്‍മ്മാതാവായും അഭിനേതാവായും തിളങ്ങുന്ന താരമാണ് ദേവി അജിത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവി പലപ്പോഴും ചില തുറന്നു പറച്ചിലിലൂടെ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. താൻ മദ്യപിക്കുന്ന ആളാണെന്നും എന്നാൽ കൂട്ടുകൂടി മദ്യപിക്കാറില്ലെന്നും ദേവി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ താനിപ്പോൾ ഒരുപാടു മാറിയതായും ഇനി ഒരിക്കലും മദ്യപിക്കില്ലെന്നും ദേവി തുറന്നു പറയുന്നു.
”22–ാം വയസ്സില്‍ വിധവയായ ആളാണ് താന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. താന്‍ ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നും മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല”. ഇപ്പോൾ താന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനമെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു.
Post Your Comments