GeneralLatest NewsMollywood

സ്ത്രീകളെ തരംതാഴ്‌ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്‌റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല; മോഹന്‍ലാലിനെതിരെ നടി രഞ്ജിനി

ചിത്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തിയ രഞ്ജിനിയേ ഓര്‍മ്മയില്ലേ. തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ രഞ്ജിനി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്ത് സജീവമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രത്തിലെ ഇരുവരുടെയും ഒരു രംഗം ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് രഞ്ജിനി ഉന്നയിച്ചത്.

എന്നാല്‍ രഞ്ജിനിയുടെ വിമര്‍ശനം ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം നടിക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ ട്രോളുകള്‍ ഉപയോഗിച്ച്‌ സ്ത്രീകളെ അപമാനിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ആരാധകരെ തടയേണ്ടത് മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ഉത്തരവാദിത്വമാണെന്ന് രഞ്ജിനി വ്യക്തമാക്കി.

താന്‍ മോഹന്‍ലാലിനെ വ്യക്തപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ രഞ്ജിനി ഇത്തരം വിമരഷണങ്ങള്‍ അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു. ” ലാലേട്ടന്‍ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന ഒരു നടനാണ്. നടന്‍ മാത്രമല്ല എന്റെ സഹതാരവുമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്. പദ്‌മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്. ഒരു ആക്‌ടര്‍ മാത്രമല്ല ലഫ്‌റ്റനന്റ് കേണല്‍ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച്‌ ഇത്തരം ട്രോളുകള്‍ വരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. നടന്‍ എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ് അദ്ദേഹം. ഇങ്ങനെ സ്ത്രീകളെ തരംതാഴ്‌ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്‌റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല’- രഞ്ജിനി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button