
തെന്നിന്ത്യന്‍ സൂപ്പര്‍ താരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം യാത്ര പ്രദര്‍ശനത്തിനെത്തുകയാണ്. ആന്ധ്ര മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് ഈ ചിത്രം. എന്നാല്‍ ചിത്രം കാണാൻ എത്തുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്.
യാത്ര കാണാന്‍ എത്തുന്നവര്‍ എൻ ടി രാമ റാവു എന്ന സിനിമയുമായി താരതമ്യം ചെയ്‍ത് തമ്മില്‍ കലഹിക്കരുത് എന്നു സംവിധായകന്‍ മഹി വി രാഘവ് പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ”ഞങ്ങളുടെ ടീം കഴിയാവുന്നത്ര മികച്ചതാക്കിയിട്ടുണ്ട്. സിനിമ ഒരുക്കാൻ സഹായിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തോടും നന്ദി പറയുന്നു. വൈഎസ്ആറും എൻടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമുക്ക് അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ്. ആരും ആരുടെയും പിന്നിലില്ല. നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാൻ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും അവരെ നമുക്ക് ആദരിക്കാം”
Post Your Comments