BollywoodGeneralLatest NewsNEWS

രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കണ്ടെന്ന് തീരുമാനിക്കാന്‍ കാരണങ്ങളുണ്ടാവും; നടിയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

യുവനടി ആലിയ ഭട്ടുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് മനസ്സു തുറന്ന് യുവനടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുറന്നു പറയുന്നു. സ്റ്റ്യുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരങ്ങളാണ് ആളിയയും സിദ്ധാര്‍ത്ഥും. ആദ്യ ചിത്രത്തിലൂടെതന്നെ പ്രണയത്തിലായ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനെക്കുറിച്ച്‌ കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ സിദ്ധാര്‍ത്ഥ് തുറന്നു പറയുന്നു.

Alia Bhatt injured

തങ്ങളുടേത് വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നെന്നും പ്രണയത്തകര്‍ച്ചയില്‍ വേദനയില്ലെന്നും താരം പറഞ്ഞു. പ്രണയം തകര്‍ന്നതിന് ശേഷം താന്‍ ആലിയയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നു ഞങ്ങളുടേത്. അതൊരു കയ്പേറിയ അനുഭവമല്ല. അത് ഒരുപാട് നാളായി. ഞങ്ങള്‍ പ്രണയത്തിലാകുന്നതിനും വളരെ മുമ്പ് തന്നെ എനിക്ക് ആലിയയെ അറിയാം. എന്റെ ആദ്യ ചിത്രമായ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറില്‍ അവര്‍ക്കൊപ്പമാണ് എന്റെ ആദ്യ ഷോട്ട് എടുത്തത്. അത്കൊണ്ട് തന്നെ ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കണ്ട എന്ന് തീരുമാനിക്കാന്‍ കാരണങ്ങളുണ്ടാവും. ഞങ്ങളുടെ ബന്ധത്തിലും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായിട്ടുണ്ട്. നല്ല ഓര്‍മ്മകള്‍ മാത്രം ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button