സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ഗതി എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്. കഥ കേട്ടിട്ട് താന്‍ ചെയ്യരുതെന്ന് പറഞ്ഞ സിനിമകള്‍ ഉണ്ടായിട്ടുണ്ട്, എന്നിട്ടും ആ സിനിമ നടക്കാറുണ്ട്. ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമ നഷ്ടമാകുന്നുവെന്ന പറച്ചിലില്‍ കഴമ്പില്ലെന്നും എല്ലാം സംഭവിച്ചു പോകുന്നതാണെന്നും മോഹന്‍ലാല്‍ പറയുന്നു.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സിദ്ധിഖ് ചിത്രം ബിഗ് ബ്രദര്‍, നവാഗതര്‍ ഒരുക്കുന്ന ഇട്ടിമാണി എന്നിവയാണ് മോഹന്‍ലാലിന്റെ നെക്സ്റ്റ് പ്രോജക്റ്റുകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം.
Post Your Comments