കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ജയറാം. മനുഷ്യബന്ധങ്ങളുടെ വില എടുത്തു പറഞ്ഞയുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ താരത്തിന്റെ ഏറ്റവുംപുതിയ ചിത്രം ലോനപ്പന്റെ മാമോദീസ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. നല്ല കുടുംബ ചിത്രങ്ങളുടെ ഭാഗമായ ജയറാമിന് ഇടയ്ക്ക് ഒന്ന് വഴിതെറ്റിയെന്നു താരം സമ്മതിക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ തിരഞ്ഞെടുത്തതില്‍ തനിക്ക് പറ്റിയ പാളിച്ചകള്‍ ജയറാം തുറന്നു പറയുന്നു.
” ഞാൻ സിനിമയിലെത്തിയ 80–ന്റെ അവസാനകാലം അല്ലെങ്കിൽ 1990–കൾ എന്നൊക്കെ പറയുന്നത് സിനിമയുടെ ഏറ്റവും നല്ല കാലമായിരുന്നു. മനുഷ്യബന്ധങ്ങളുടെ വില എടുത്തു പറഞ്ഞിരുന്ന ഒരുപാട് സിനികൾ അക്കാലത്ത് ഇറങ്ങി. അത്തരം ഒരുപാട് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം. പിൽക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകൾ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാൻ തിരഞ്ഞെടുത്തതിൽ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകൾ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവർണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ.”
നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നതെന്നു പറഞ്ഞ ജയറാം സിനിമ ഓടുന്നതും ഓടാതിരിക്കുന്നതും നമ്മുടെ കയ്യിലല്ലയെന്നും അതൊക്കെ ദൈവം തീരുമാനിക്കും അല്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments