മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചിത്രമാണ് പവിത്രം. പ്രദര്‍ശനത്തിനെത്തി 25 വര്‍ഷം പിന്നിട്ടിട്ടും മലയാളികളുടെ മനസ്സില്‍ ഇന്നും നിറം മങ്ങാതെ നില്‍ക്കുന്ന ഈ ടികെ രാജീവ് കുമാര്‍ ചിത്രത്തിലൂടെ മലയാളത്തിനു കിട്ടിയ താരമാണ് വിന്ദുജ മേനോന്‍. താരരാജാവ് മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, ശോഭന തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ വിന്ദുജ പങ്കുവച്ചു.
”മോഹന്‍ലാല്‍ സിനിമയില്‍ തന്റെ ചേട്ടച്ഛനായാണ് എത്തിയത്. സിനിമ കഴിഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തെ ചേട്ടച്ഛന്‍ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയില്‍ എന്നെ ഷാപ്പില്‍ നിന്നും വലിച്ചിറക്കി ഇഷ്ടംപോലെ തല്ലുന്ന രംഗമുണ്ട്. അത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. എന്നെ നിലത്തിട്ടൊക്കെ തല്ലുന്നുണ്ട് ആ രംഗത്തില്‍. അടിയുടെ പാട് കവിളില്‍ വരാനായി അദ്ദേഹം തന്നെ കൈയില്‍ ചായം തേച്ച് കവിളത്ത് പതിപ്പിച്ചു. കട്ട് പറഞ്ഞശേഷം നോക്കുമ്ബോള്‍ എന്റെ അമ്മ ക്യാമറയുടെ പുറകില്‍ നിന്ന് ഭയങ്കര കരച്ചില്‍. മുഖത്തെ പാടും കൂടി കണ്ടതോടെ അമ്മ കരച്ചില്‍ നിര്‍ത്താതെയായി. ഇതുകണ്ട് ഞാന്‍ മോളെ തൊട്ടിട്ട് കൂടിയില്ല എന്ന് മോഹന്‍ലാല്‍ അമ്മയോട് പറഞ്ഞു.”
അതുപോലെ തന്നെ ചേട്ടച്ഛനോട് താന്‍ ദേഷ്യം പിടിക്കുന്ന ഒരു രംഗമുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ ഇറങ്ങിയ ശേഷം കുറേക്കാലം ആളുകള്‍ മോഹന്‍ലാലിനോട് നിങ്ങള്‍ ചൂടായില്ലേ എന്നൊക്കെ ചോദിച്ച്, ചീത്ത വിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നുവെന്നും താരം പറയുന്നു. ഇതിനെക്കുറിച്ച് സംവിധായകന്‍ രാജീവ് കുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്ര നന്നായിട്ട് ആ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെതെന്നായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഓര്‍മകള്‍ സമ്മാനിച്ച ഒന്നുകൂടിയാണിതെന്നും വിന്ദുജ മേനോന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments