നടന്‍ ജഗതി ശ്രീകുമാറിന് സിനിമയിലേക്കുള്ള ആദ്യ എന്ട്രി നല്‍കുന്നത് ശ്രീകുമാരന്‍ തമ്പിയെന്ന മഹാ പ്രതിഭയാണ്, ‘ചട്ടമ്പി കല്യാണി’ എന്ന സിനിമയില്‍ പട്ടം സദന് വച്ചിരുന്ന വേഷമാണ് ജഗതി ശ്രീകുമാര്‍ എന്ന മഹാനടന് വഴിത്തിരിവായത്. തന്റെ സ്വപ്നത്തില്‍ പോലും ജഗതി ഒരു മഹാനടനാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. നായകനാകാന്‍ വന്ന ജഗതിയെ ഹാസ്യത്തിലേക്ക് വഴിത്തിരിച്ചു വിട്ടത് താനാണെന്നും ശ്രീകുമാരന്‍ തമ്പി പങ്കുവയ്ക്കുന്നു.
തന്റെ ഇഷ്ടപ്രകാരമാണ് ശ്രീകുമാറിന് മുന്നില്‍ ജഗതി എന്ന സ്ഥലനാമം നല്‍കിയതെന്നും ഒരു ടിവി ഷോയുടെ ഭാഗമായി സംസാരിക്കവേ ശ്രീകുമാരന്‍ തമ്പി പറയുന്നു.
പട്ടം സദന് എന്തോ അസൗകര്യം കൊണ്ട് ചട്ടമ്പി കല്യാണിയുടെ ലൊക്കേഷനില്‍ വരാന്‍ കഴിയാതിരിക്കുകയും ആ വേഷം സെറ്റില്‍ ചാന്‍സ് ചോദിച്ചെത്തിയ ജഗതിക്ക് ശ്രീകുമാരന്‍ തമ്പി നല്‍കുകയും ചെയ്തതോടെ മലയാളത്തിന്റെ പെരുമയുള്ള അഭിനയ അദ്ധ്യായത്തിനു തുടക്കമിടുകയായിരുന്നു.
Post Your Comments