തെന്നിന്ത്യന്‍ യുവനടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. തെലുങ്ക് യുവതാരം നാഗ ജാൻസിയാണ് ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാൻസിയെ തേടി ഫ്ലാറ്റിലെത്തിയ ദുർഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് നടിയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയ പരാജയമാണ് നടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാൻസിയുടെ കോൾ വിവരങ്ങളും ചാറ്റുമെല്ലാം പൊലീസ് പ്വരിശോധിക്കുകയാണ്. അതില്‍ മരിക്കുന്നതിനു തൊട്ടു മുൻപ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നതായും ആറു മാസത്തോളമായി യുവാവുമായി താരം അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ താരത്തിന്റെ കുടുംബാഗംങ്ങൾക്ക് ഈ ബന്ധത്തില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നും ഇതിനെചൊല്ലി നടിയും കുടുംബാംഗങ്ങളും നിരന്തരം വഴക്കിടാറുണ്ടെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments