അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ താരമാണ് രജിഷ വിജയന്‍. ജൂണ്‍ എന്ന ചിത്രത്തിലും മികച്ച വേഷത്തെ കൈകാര്യം ചെയ്ത രജിഷ സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ ഒരു ദുരനുഭവം തുറന്നു പറയുന്നു. ബസില്‍ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോര്‍കീപ്പറെ തല്ലിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” പ്ലസ് വണിന് പഠിക്കുന്ന സമയത്താണ് സംഭവം. നല്ല തിരക്കുള്ള സമയത്ത് ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നത് ശ്രദ്ധയില്‍പ്പെട്ടു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ അവരും പ്രതികരിക്കുന്നില്ല.
ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. ഇടയ്ക്ക് അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു. പ്രശനം രൂക്ഷമായതോടെ ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടു”. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ ഈ തുറന്നു പറച്ചില്‍.
Post Your Comments