CinemaMollywoodNEWS

ഒരേയൊരു നടന്‍ വന്നാല്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും എഴുന്നേല്‍ക്കും: ഇടവേള ബാബു വ്യക്തമാക്കുന്നു

ചലച്ചിത്ര സംഘടനയായ അമ്മയുടെ പൊതു യോഗത്തില്‍ വന്നാല്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും എഴുന്നേറ്റു നിന്ന് ആദരിക്കുന്ന ഒരേയൊരു വ്യക്തിയാണ് നടന്‍ മധുവെന്നു ഇടവേള ബാബു. ജനറേഷന്‍ ഗ്യാപ് ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം, എല്ലാവരും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളാണ്, മുന്‍പൊരിക്കല്‍ ഒരു ടിവി ഷോയില്‍ സംസാരിക്കവേയാണ്  മധുവിന് അമ്മ നല്‍കുന്ന ബഹുമാനത്തേയും സ്നേഹത്തെയും കുറിച്ച്  ഇടവേള ബാബു പങ്കുവച്ചത്.
അമ്മയുടെ യോഗത്തില്‍ ഏറ്റവും പിന്നിലിരിക്കുന്ന നടന്‍ എന്ന വിശേഷണം കൂടി അമ്മയിലെ മറ്റു മെമ്പേഴ്സ് അദ്ദേഹത്തിന് നല്‍കുന്നു, മലയാളത്തിന്റെ കാരണവര്‍ മധു മലയാള സിനിമയുടെ ഐശ്വര്യമാണെന്നതില്‍ തര്‍ക്കമില്ല, നിര്‍മ്മാതാവും, സംവിധായകനായും നടനായും മലയാള സിനിമയുടെ അമരത്ത് വിലസിയ മധു സിനിമാ ലോകം ആദരവോടെ കാണുന്ന വ്യക്തിത്വത്തിനു ഉടമയാണ്, യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ ഇന്നും അമ്മയില്‍ സജീവമായി പങ്കെടുക്കുന്ന നടന്‍ മധു മലയാള സിനിമയുടെ അഭിമാനമാണ്.

shortlink

Related Articles

Post Your Comments


Back to top button