സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ട്രോളുകള്‍. ഹിറ്റ് ചിത്രങ്ങളുടെ ഭാഗങ്ങള്‍ സാമൂഹിക വിമര്‍ശനത്തിന്റെ ഭാഗമായി ട്രോളുകളിലൂടെ പ്രചരിക്കാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് സൂപ്പര്‍ഹീറോകള്‍ താക്കീത് നല്‍കണമെന്ന വിമര്‍ശനവുമായി നടി രഞ്ജിനി. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും രഞ്ജിനിയും ഒന്നിച്ച ചിത്രം എന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ ട്രോളായി പ്രചരിക്കുന്നുണ്ട്.
പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ (ആദ്യ ചിത്രം) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന് (രണ്ടാമത്തെ ചിത്രം) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവും. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തന്റെ ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഇതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു. ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് ഓര്മ്മിപ്പിക്കുകായും ചെയ്യുന്നു.
Post Your Comments