GeneralLatest NewsMollywood

തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം; വിനയ് ഫോര്‍ട്ട്‌

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് വിനയ് ഫോര്‍ട്ട്‌. സിനിമാ മേഖലയിലും സമൂഹത്തിലും ശക്തമായ മീ ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കുകയാണ് താരം.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം മോശമായ ഒന്നാണെന്ന് വിനയ് പറയുന്നു. മീ ടുവിനെ അനുകൂലിച്ച താരം ആര്‍ക്കും ആര്‍ക്കെതിരെ വേണമെങ്കിലും മീ ടൂ ആരോപണം ഉന്നയിക്കാം എന്ന നെഗറ്റീവ് ആസ്‌പെക്ട് ഒഴിവാക്കണം എന്നും അഭിപ്രായപ്പെട്ട താരം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വേറൊരാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു.

”ഞാന്‍ വിശ്വസിക്കുന്നത് നമ്മുടെ സന്തോഷത്തിന്റെ ഡെഫനിഷന്‍ എന്നത് നമുക്കിഷ്ടമുള്ള തരത്തില്‍ ലോകത്ത് ജീവിക്കാന്‍ സാധിക്കണം എന്നുള്ളതാണ്. പക്ഷെ അത് മൂന്നാമതൊരാളെ ഉപദ്രവിച്ചിട്ടാകരുത്. അങ്ങനെ നമ്മുടെ ഒരു സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വേറൊരാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം, അവര്‍ പിടിക്കപ്പെടണം.”

shortlink

Related Articles

Post Your Comments


Back to top button