BollywoodGeneralLatest News

ആ ചോദ്യം ചോദിക്കുന്നവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്; വിമര്‍ശനവുമായി നടി വിദ്യ

പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്‍. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍ വിമര്‍ശനം നേരിടാറുണ്ട്. അമിതവണ്ണം എന്തുകൊണ്ട് താരം കുറയ്ക്കാത്തതെന്ന് പലരും വിമര്‍ശിച്ചിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കാറുള്ള താരം  ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിടുന്ന ഹോർമോൺ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.

”നിങ്ങളെന്താണ് വ്യായാമം ചെയ്ത് തടി കുറയ്ക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്. കാരണം എന്ത് അറിഞ്ഞിട്ടാണ് അവർ മുൻവിധിയോടെ ഇത് ചോദിക്കുന്നത്? ഞാൻ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. ഞാൻ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അവർ എന്നെക്കുറിച്ച് മുൻധാരണകൾ പുലർത്തുന്നത്. എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്നങ്ങളുണ്ട്. ആളുകൾ തടി കുറയ്ക്കെന്ന് സമർദ്ദം ചെലുത്തുമ്പോൾ ഈ പ്രശ്നം കൂടുകയല്ലാതെ കുറയാറില്ല. തടി കൂടുന്നത് കാണുമ്പോൾ ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും.” വിദ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button