
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പറില്‍ മാത്രമാണ് സണ്ണിയെ കാണാനാവുക. അതേസമയം മമ്മൂട്ടിയെ കാണാനും കൂടെ അഭിനയിക്കാനും ആഗ്രഹിച്ചിരുന്നുവെന്ന് സണ്ണി പറഞ്ഞു.
മമ്മൂട്ടി സൂപ്പര്‍ നൈസ് ആയിരുന്നു. മധുരരാജയിലെ ഗാനം സൂപ്പര്‍ഹിറ്റാകുമെന്നാണ് താരം പറയുന്നത്. ഇതിന്റെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗാനത്തിലെ വരികള്‍ മനസിലാവാത്തവര്‍ക്ക് പോലും പാട്ട് ഇഷ്ടമാകും.
രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം അറിഞ്ഞത്. ഗതാഗതം വരെ തടസപ്പെടുത്തിയാണ് സണ്ണി ലിയോണിയെ കാണാനായി ആരാധകര്‍ എത്തിയത്. ഇപ്പോഴും താരത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളികളുടെ സ്നേഹം. തിങ്ങി നിറഞ്ഞു നില്ക്കുന്ന ജനക്കൂട്ടത്തെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും കരച്ചില് വന്നെന്നുമാണ് താരം പറയുന്നത്.
Post Your Comments