GeneralLatest NewsMollywood

ആ രംഗങ്ങളില്‍ സത്യമില്ല; നടിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ഷക്കീല തുറന്നു പറയുന്നു

തെന്നിന്ത്യന്‍ പ്രേക്ഷക ഹൃദയത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന മാദകതാരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും. അഡല്‍ട്ട് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരു താരങ്ങളും തമ്മില്‍ ശത്രുതയില്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം സില്‍ക്ക് സ്മിതയുടെ ജീവിതകഥയായ ഡേര്‍ട്ടി പിക്ചറിലും ആവിഷ്കരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയാണ് ഷക്കീല.

”വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ല. ‘ഡേര്‍ട്ടി പികചറിലെ രംഗങ്ങളില്‍ സത്യമില്ല. എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ് കാണിച്ചിരിക്കുന്നത്. തിരക്കഥയില്‍ അവര്‍ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അത് അവരുടെ കാര്യമാണ്. അതിനെക്കുറിച്ച്‌ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഷക്കീലയോട് പറയുന്ന ഡയലോഗില്‍ സത്യമില്ല. എന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നു. സഹോദരിയായി. അതിന് ശേഷം അവര്‍ മരിച്ചു. അതിനാല്‍ ഒരിക്കലും അവരോട് മത്സരിക്കേണ്ടി വന്നിട്ടില്ല’ ഷക്കീല വ്യക്തമാക്കി.

തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നുവെന്നും ഷക്കീല പറഞ്ഞു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ഇതില്‍ സില്‍ക് സ്മിതയുടെ സഹോദരിയായാണ് ഷക്കീല എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button