ശബരിമല കര്‍മ്മ സമിതിയുടെ ശതം സമര്പ്പയാമിയില് 51000 രൂപ നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടന് സന്തോഷ് പണ്ഡിറ്റിനു നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം മറുപടി നല്‍കുകയാണ് താരം നവോത്ഥാനത്തിന് എതിരാണ് സന്തോഷ് പണ്ഡിറ്റ് എന്നായിരുന്നു വിമര്‍ശനത്തിനു പിന്നില്‍. എന്നാല്‍ രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയാൽ നവോത്ഥാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് താരം പറയുന്നു.
പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ… നവോത്ഥാനം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. എല്ലായിടത്തും സ്ത്രീയെ അടിമയാക്കുന്ന രീതിയാണുള്ളത്. പത്തുമാസം ചുമന്ന് കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയാണ്, പക്ഷെ പേരിടുമ്പോൾ അമ്മയുടെ പേര് ഒപ്പം വെയ്ക്കില്ല. അമ്മയ്ക്ക് ഒരു സ്ഥാനവുമില്ല. അതുപോലെ വിവാഹശേഷം ഭാര്യ ഭർത്താവിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുന്നു. പ്രസവസമയത്ത് ഒരു സ്ത്രീയ്ക്ക് മരണം വരെ സംഭവിക്കാം. അതൊന്നും വകവെയ്ക്കാതെയാണ് അവർ രണ്ടും മൂന്നുമൊക്കെ പ്രസവിക്കുന്നത്. ഇനി മുതൽ അവർക്ക് ഒന്നോ, രണ്ടോ അതിൽ കൂടുതൽ പ്രസവിക്കില്ലെന്ന് തീരുമാനമെടുക്കാൻ സാധിക്കണം.
വീട്ടുജോലിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. കല്യാണത്തിന് എന്തിനാണ് താലികെട്ടുന്നത്. ഒരു സ്ത്രീ പുരുഷന്റെ മുന്നിൽ തലകുനിച്ചുകൊടുക്കുകയാണ്. നിയമസഭയിലും രാജ്യസഭയിലും എത്ര സ്ത്രീ പങ്കാളിത്തമുണ്ട്. കേരളത്തിൽ എത്ര സ്ത്രീ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശിൽ രണ്ട് സ്ത്രീകൾ മുഖ്യമന്ത്രിമാരാണ്. അവിടെയുള്ള അത്ര നവോത്ഥാനം പോലും കേരളത്തിൽ ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ”
താന്‍ 51000 രൂപ നല്കിയത്തിന്റെ രാഷ്ട്രീയവും താരം പറഞ്ഞു. ”50001 രൂപ കൊടുക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷെ 50001 എന്നു പറയുമ്പോൾ ഒരു പഞ്ച് ഇല്ല. അതുകൊണ്ടാണ് തുക 51000 രൂപയാക്കിയത്. അല്ലാതെ വിമർശകർ പറയുന്നത് പോലെ 51 വെട്ടിന്റെ രാഷ്ട്രീയമോ, 51 സ്ത്രീകൾ ശബരിമലയിൽ കയറിയതുകൊണ്ടോ അല്ല ഇത്രയും തുക നൽകിയതെന്നും” പണ്ഡിറ്റ് പറഞ്ഞു.
Post Your Comments