പൊതുവേദിയിൽവെച്ച് മമ്മൂട്ടിയെ പേടിയാണെന്ന് തുറന്നുപറയുകയാണ് തമിഴിലെ യുവതാരം ശിവ. മമ്മൂട്ടി തകർത്ത് അഭിനയിച്ച റാം സംവിധാനം ചെയ്ത പേരന്‍പിന് മികച്ച പ്രതികരണമാണ് തെന്നിന്ത്യയിൽ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു തമിഴ് അവാര്‍ഡ് ചടങ്ങില്‍ മമ്മൂട്ടിയും റാമും പങ്കെടുത്തിരുന്നു. ചടങ്ങില്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് മമ്മൂട്ടിയാണ്. തമിഴ് നടന്മാരായ ശിവയും സതീഷുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഇരുവരുടെയും ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി മറുപടി പറയുകയും ചെയ്തു
‘സാര്‍ സ്‌നേഹത്തോടെ നോക്കുമ്പോഴും ദേഷ്യത്തോടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കുറച്ച് ഭയത്തോടെയാണ് സാറിന്റെ മുന്നില്‍ നില്‍ക്കുന്നത്.’ ഇങ്ങനെയൊരു ആമുഖം നല്‍കിയാണ് ശിവ തന്റെ ചോദ്യങ്ങളുമായി മമ്മൂട്ടിയുടെ മുന്നിലേക്ക് എത്തിയത്.
സാര്‍ തമിഴ് സിനിമയില്‍ നിന്ന് എന്തുകൊണ്ടാണ് പത്ത് വര്‍ഷം ഇടവേള എടുത്തത് ? ശിവയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. ‘ഈ ചിത്രത്തിനായാണ് ഞാന്‍ പത്ത് വര്‍ഷം കാത്തിരുന്നത്. നാല്‍പത്, നാല്‍പത്തിയഞ്ച് വയസ്സുള്ള കഥാപാത്രത്തെയാണ് ഞാന്‍ പേരന്‍പില്‍ അവതരിപ്പിക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷം അഭിനയിക്കണമെന്ന് തീരുമാനിച്ചതില്‍ ഇതും ഒരു ഘടകമാണ്. ഈ വയസ്സിലേയ്ക്ക് എത്താന്‍ വേണ്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നത്’. മമ്മൂട്ടിയുടെ രസകരമായ മറുപടികള്‍ കൈയടികളോടെയാണ് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ഏറ്റെടുത്തത്.
Post Your Comments