ബിഗ് ബോസിലെ വിവാദ താരം ശില്പ ഷിന്റേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പ്രമുഖ സീരിയല്‍ താരമായ ശില്പ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചയ് നിരുപത്തിന്റെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പ്രമുഖ പരമ്പര ബാബിയിലൂടെ ശ്രദ്ധിക്കപ്പെട്ട ശില്പ കരാര്‍ അവസാനിക്കുന്നതിന് മുന്‍പ് ഷോ വിട്ടത് മുതല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് തുടക്കമായി. സല്മാന് ഖാന് അവതാരകനായി എത്തിയ ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ ഭാഗമായിരുന്നു ശില്പ. മത്സരത്തില്‍ മികച്ച ജന പിന്തുണ നേടിയ ശില്പ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന സംശയത്തിലാണ് ആരാധകര്‍. 42 കാരിയായ താരം ഹൈക്കോടതി ജഡ്ജിയായിരുന്നു സത്യദേവ് ഷിന്റേയുടെ മകളാണ്.
Post Your Comments