ബോളിവുഡിലെ വിവാദനായികയാണ് കങ്കണ. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വിമര്‍ശങ്ങള്‍ക്ക് ഇരയാകുന്ന താരമിപ്പോള്‍ നടിമാര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. സ്വന്തം സിനിമകള്‍ ഇറങ്ങുമ്പോള്‍ നാണമില്ലാതെ അവര്‍ തനിക്ക് ചിത്രത്തിന്റെ ട്രയ്‌ലറും മറ്റും അയച്ചു തരുമെന്നും എന്നാല്‍ തന്റെ സിനിമ വരുമ്ബോള്‍ ഒരു നല്ല വാക്കുപോലും ആരും പറയില്ല എന്നും കങ്കണ പറയുന്നു.
മണികര്‍ണിക എന്ന ചിത്രത്തിലൂടെ സംവിധായികയായിരിക്കുകയാണ് കങ്കണ. ഈ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി സംസാരിച്ച താരം തന്നേക്കാള്‍ ജൂനിയേഴ്‌സ് ആയ പല യുവനടിമാരില്‍ നിന്നുമുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും തുറന്നു പറഞ്ഞത്.
‘2014 ല്‍ ഒരു സംഭവമുണ്ടായി. എല്ലാവരും എന്നെ അഭിനന്ദിക്കണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പാന്തം എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് ഒരുപാടു തവണ നടത്തി. വികാസിന്റെയും അനുരാഗ് കശ്യപിന്റെയും ആളുകള്‍ വരുമ്ബോഴെല്ലാം സ്‌ക്രീനിങ് നടത്തിക്കൊണ്ടിരുന്നു. അവര്‍ക്കൊക്കെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. അവരെല്ലാവരും വരുമ്ബോഴൊക്കെ ഞാന്‍ വല്ലാതെ അവഗണിക്കപ്പെട്ടു. തനു വെഡ്‌സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്ബോള്‍ നാണമില്ലാതെ എന്നെ വിളിക്കും. ആദ്യമൊക്കെ എന്റെ ഷൂട്ട് കാന്‍സല്‍ ചെയ്തിട്ട് അവരുടെ ചിത്രങ്ങളുടെ സ്‌ക്രീനിങ് കാണാന്‍ ഞാന്‍ പോകുമായിരുന്നു. ഇപ്പോള്‍ ആ പതിവ് ഞാന്‍ നിര്‍ത്തി’- കങ്കണ പറഞ്ഞു
Post Your Comments