കുറച്ചുകുട്ടികൾ ചെരുപ്പ് ഉപയോഗിച്ച് സെല്‍ഫിയെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം യഥാർത്ഥമല്ലെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ.
അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടിലാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്‌കളങ്കമായ ചിരിയോടെ ‘ചെരുപ്പ് സെല്‍ഫി’യ്ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്‌നേഹവും വാത്സല്യവും സ്വന്തമാക്കിയിരുന്നു.
ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സുനില്‍ ഷെട്ടി, ബൊമന്‍ ഇറാനി തുടങ്ങിയവരാണ് കുട്ടികളുടെ ഈ ചെരുപ്പ് സെല്‍ഫി ആരാധകരുമായി പങ്കുവച്ചത്. ആളുകള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ കാണിക്കാന്‍ തുടങ്ങിയെന്നാണ് ചിത്രത്തെക്കുറിച്ച് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങളുടെ സന്തോഷം. ഈ ഫോട്ടോ കൂടുതല്‍ ലൈക്ക് അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബൊമന്‍ ഇറാനി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് സംശയിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു. ചപ്പല്‍ പിടിച്ചിരിക്കുന്ന കൈഭാഗവും ബാക്കിയുള്ള ശരീര ഭാഗവും വളരെ വ്യത്യസ്തമാണെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.
I’m sharing this image that came in on text cause d unbridled innocence n joy of these lovely kids moved me n made me smile in equal measure
Super image that asks questions
If anyone can reliably locate these munchkins n d photog I’d love to personally send them something each pic.twitter.com/5JWBmixzSH
— atul kasbekar (@atulkasbekar) February 3, 2019
Post Your Comments