നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് ഇരട്ടക്കുട്ടികളുടെ അമ്മയായശേഷം സിനിമയിൽനിന്ന് ഒരു ഇടവേള എടുത്തിരുന്നു. 2018 ഏപ്രിലിൽ ആണ് സാന്ദ്രയ്ക്ക് കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ കുട്ടികളുടെ മാമോദീസ ചടങ്ങുകളുടെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചായിരിക്കുകയാണ് താരം.
മക്കളായ ക്യാറ്റ്ലിന്റെയും കെന്‍ഡലിന്റെയും ഒപ്പം സാന്ദ്രയും ഭർത്താവും വിഡിയോയിൽ താരമാവുകയാണ്. അവരോടൊപ്പം സന്തോഷം പങ്കിടുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീഡിയോയിലുള്ളത്. ജോലിയിലേക്ക് വളരെപ്പെട്ടന്ന് മടങ്ങി വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും. കുഞ്ഞുങ്ങളെ വിട്ട് ജോലിക്കു വരുന്നതിനെപ്പറ്റി ചിന്തിക്കാനാവില്ലെന്നും, ചെയ്യുന്ന കാര്യത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്ന താന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മക്കള്‍ക്കാണെന്നും സാന്ദ്ര പറയുന്നു.
Post Your Comments