മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ദേവാസുരം. ചിത്രത്തിലെ മോഹൻ ലാലിന്റെ മംഗലശ്ശേരിയിലെ നീലകണ്ഠനെയും നെപ്പോളിയന്റെ മുണ്ടയ്ക്കൽ ശേഖരനെയും ആരും അത്രവേഗം മറക്കാൻ സാധ്യതയില്ല. ചിത്രത്തിൽ രേവതി അവതരിപ്പിച്ച നായിക കഥാപാത്രവും വളരെ ശക്തിയാർജിച്ചതാണ്.
ചിത്രത്തിൽ ഭാനുമതി എന്ന നായികയെ അവതരിപ്പിക്കുന്നതിനായി രേവതിയെയായിരുന്നില്ല ആദ്യം പരിഗണിച്ചിരുന്നത്. ശോഭനയും ഭാനുപ്രിയയും നേരത്തെ തന്നെ ലിസ്റ്റിലുണ്ടായിരുന്നു. മികച്ച നര്‍ത്തകിമാരായ അവരിലൊരാളെ നായികയാക്കാമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ സംവിധായകന്റെ നിലപാട് അതായിരുന്നില്ലെന്ന് രേവതി ഓര്‍ത്തെടുക്കുന്നു.
അഭിനേത്രികള്‍ എന്നതിനും അപ്പുറത്ത് മികച്ച നര്‍ത്തകിമാര്‍ കൂടിയാണ് ഇരുവരും. നായികയായ ഭാനുമതിയും നര്‍ത്തകിയാണ്, എന്നാല്‍ അതിനും അപ്പുറത്ത് നീലകണ്ഠനെ വെല്ലുവിളിക്കുന്ന, അദ്ദേഹത്തിന്റെ പതനത്തിന് കാരണക്കാരിയാവുന്നയാളാണ് നായിക. മോഹന്‍ലാലും രഞ്ജിത്തും അന്ന് വാദിച്ചത് ശോഭനയക്കും ഭാനുപ്രിയയ്ക്കും വേണ്ടിയായിരുന്നു. നൃത്തമായിരുന്നു അവരുടെ പ്ലസ് പോയന്റ്. എന്നാല്‍ സംവിധായകനായ ഐവി ശശി സാറിന് നായികയായി രേവതി മതിയെന്നായിരുന്നു. അങ്ങനെയാണ് താന്‍ ആ ചിത്രത്തിലേക്കെത്തിയതെന്ന് താരം പറയുന്നു.
Post Your Comments