മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സ്വവര്‍ഗ്ഗാനുരാഗിയായി എത്തിയ ചിത്രമായിരുന്നു റോഷന് ആന്ട്രൂസ് ഒരുക്കിയ മുംബൈ പോലീസ്. സമൂഹത്തില്‍ ഇന്ന് വലിയ ചര്‍ച്ചാ വിഷയമായ സ്വവര്‍ഗപ്രണയം രോഗമാണന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗമെന്നു പൃഥ്വിരാജ് . സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള് എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. വര്ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം.”
Post Your Comments