മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ പോളി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. ചെയ്ത കഥാപാത്രങ്ങളൊക്കെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിനിടയില്‍ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ മറ്റൊരു 100 കോടി ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കാനും നിവിന് കഴിഞ്ഞു. എന്നാല്‍ അതേ ‘കായംകുളം കൊച്ചുണ്ണി’ കാരണം ചില നല്ല സിനിമകള്‍ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നതായി പറയുകയാണ് നിവിന്‍ പോളി.
ഒന്‍പതുമാസത്തോളമെടുത്താണ് കൊച്ചുണ്ണി ഷൂട്ട് ചെയ്തത്. അപ്പോള്‍ മലയാളത്തിലെ മറ്റു സിനിമകളും അതനുസരിച്ച് നീണ്ടുപോയി. ലവ് ആക്ഷന്‍ ഡ്രാമയും കഴിഞ്ഞ വര്‍ഷം നടക്കേണ്ട സിനിമയാണ്. പക്ഷേ ഒരു ഷെഡ്യൂളാണ് തീര്‍ക്കാന്‍ പറ്റിയത്, പിന്നെ ഇപ്പോഴാണിത് ഷൂട്ട് ചെയ്യുന്നത്. ഒന്നു രണ്ടു നല്ല സിനിമകള്‍ കൊച്ചുണ്ണിയുടെ ഇടയ്ക്ക് വന്നിരുന്നു പക്ഷേ ഡേറ്റ് കൊടുക്കാന്‍ പറ്റിയില്ല.
കൊച്ചുണ്ണി പോലെ വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ നമ്മുടെ പേരില്‍ ചെയ്യാന്‍ ഒരു കൂട്ടം ആളുകള്‍ കാത്തിരിക്കുമ്പോള്‍ മറ്റൊരു സിനിമ ചെയ്യാന്‍ തോന്നിയില്ല. ചില സിനിമകള്‍ കിട്ടുമ്പോള്‍ ചില സിനിമകള്‍ മിസ്സാകും. അങ്ങനെ ഒന്നു രണ്ടു സിനിമകള്‍ മിസ്സായിട്ടുണ്ടെന്നും നിവിൻ പറഞ്ഞു.
Post Your Comments