താരപുത്രന് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററില്‍ സമ്മിശ്ര പ്രതികരണത്തില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ അഭിനയം നന്നായിട്ടില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍. ഈ അവസരത്തില്‍ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നു പറയുന്നു. അഭിനയമേഖലയില്‍ തന്റെ ഏതെങ്കിലും തരത്തിലുള്ള തുടര്‍ച്ചയായി മോഹന്‍ലാല്‍ മകന്റെ സ്ക്രീന്‍ സാന്നിധ്യത്തെ കാണുന്നുണ്ടോയെന്നചോദ്യത്തിന് ഇല്ലെന്നാണ് ലാലിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരമിത് പറയുന്നത്.
”അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന് തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന് മറ്റൊരു ജോലി കണ്ടെത്തും.”
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്, ധര്മജന്, ബിജുക്കുട്ടന്, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Post Your Comments