GeneralLatest NewsMollywood

പരിപാടിയില്‍ മുഖ്യാതിഥി എത്തി; തലമുടി മുറിച്ച് ഭാഗ്യലക്ഷ്മി

ലോക കാന്‍സര്‍ ദിനത്തില്‍ തലമുടി ദാനം ചെയ്ത് മലയാളത്തിന്റെ പ്രിയ താരം ഭാഗ്യലക്ഷ്മി. കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ താരം അവിടെ വച്ച് മുടി മുറിക്കുകയായിരുന്നു. അതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മുടി മുറിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച്‌ പറയുമ്ബോള്‍ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്ബോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്ബോള്‍ തലമുടി മുറിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാന്‍ പോയില്ല. കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയാണ് ഞാന്‍ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാന്‍ തലമുടി ദാനം ചെയ്യാന്‍ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചില്‍കൊണ്ടുമാത്രം കാര്യമില്ലല്ലോ, പ്രവര്‍ത്തിക്കുകയും വേണ്ടേ. എന്റെ വീട്ടില്‍ രണ്ടു മൂന്ന് കാന്‍സര്‍ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാന്‍സറായിരുന്നു. അന്ന് തലമുടി പോയപ്പോള്‍ അമ്മയുടെ വിഷമം ഞാന്‍ കണ്ടതാണ്. കാന്‍സര്‍ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.’

shortlink

Related Articles

Post Your Comments


Back to top button