തെന്നിന്ത്യന്‍ താരം ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ വാര്‍ത്ത നിഷേധിച്ച് പോലീസ്. ഭാനുപ്രിയയുടെ വീട്ടില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ സമിതി റെയ്ഡ് നടത്തിയെന്നും പീഡനത്തിരയായെന്ന് കുട്ടികള്‍ മൊഴി നല്‍കിയതായും പുറത്തുവന്ന വാര്ത്തയ അടിസ്ഥാനരഹിതമെന്നു ചെന്നൈ ടി നഗര്‍ പോലീസ്.
പതിനാലു വയസ്സുള്ള പെണ്‍കുട്ടിയേ വീട്ടു ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസില്‍ നടിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ഇപ്പോള്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. നടിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ ഈ പെണ്‍കുട്ടി മോഷ്ടിച്ച് തന്റെ അമ്മയ്ക്ക് നല്‍കിയതായി നടി പറയുന്നു. പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും ഭാനുപ്രിയ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയേ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments