തമിഴകത്തിന്റെ മക്കള്‍ സെല്വന് മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. ആലപ്പുഴയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിമതവ്യവസ്ഥകളെക്കുറിച്ച് തുറന്ന് പറയുകയാണ് സേതുപതി.
ആലപ്പുഴയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോൾ തന്നെഏറെ വേദനിപ്പിച്ച ഒരു അനുഭവം ഉണ്ടായെന്നും വിജയ് സേതുപതി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സേതുപതി ഇക്കാര്യം വ്യക്തമാക്കിയത്. ”ആലപ്പുഴയിൽ ചിത്രീകരണത്തിന് പോയപ്പോൾ ഞാൻ ഈയിടെ ഒരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു”- വിജയ് സേതുപതി പറഞ്ഞു.
Post Your Comments